വാട്ട്‌സ്ആപ്പ്, ട്വിറ്റർ പോലെ ഉള്ള പ്ലാറ്റ്‌ഫോമുകളിലുടനീളം "Bill Gates Caught in corner", "Bill Gates destroyed in ABC interview" എന്നിങ്ങനെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളുള്ള ഒരു വീഡിയോ പടരുന്നുണ്ട്. അഭിമുഖം നടത്തുന്നയാൾ "മിസ്റ്റർ ഗേറ്റ്‌സ്, നിങ്ങളുടേതായ വാക്കുകളിൽ പറയു, നിങ്ങൾ ലോകത്തിന് എന്ത് സംഭാവന നൽകി?"എന്ന ചോദ്യവുമായി തുടങ്ങുന്നു.
മിസ്റ്റർ ബിൽ ഗേറ്റ്‌സ് മറ്റൊരാളിൽ നിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ചതായും തനിക്ക് മനസ്സിലാകാത്ത കോവിഡ് വാക്‌സിനുകളിൽ നിന്നും മരുന്നുകളിൽ നിന്നും ലാഭം കൊയ്യുന്നതായും കുഴപ്പം നിറഞ്ഞ ഉൽപ്പന്നം വിൽക്കുന്നതായും വീഡിയോ കുറ്റപ്പെടുത്തുന്നു. നിരവധി പരിക്കുകൾക്കും മരണങ്ങൾക്കും കാരണമായ മരുന്നുകളെ പ്രമോട്ട് ചെയ്യുന്നതായി ശ്രീ ഗേറ്റ്സിനെ കുറ്റപ്പെടുത്തുന്നു.
വീഡിയോ വ്യാജമാണ്. എബിസി ന്യൂസ് ഓസ്‌ട്രേലിയ അഭിമുഖത്തിന്റെ യഥാർത്ഥ വീഡിയോ എഡിറ്റ് ചെയ്‌തതാണ് ഇത്. ശബ്ദം കമ്പ്യൂട്ടർ AI വെച്ച് ജനറേറ്റ് ചെയ്‌തതായി തോന്നുന്നു, പക്ഷേ വീഡിയോയിലെ ചുണ്ടനക്കത്തിലെ കൃത്രിമം മോശമായി ചെയ്തിരിക്കുന്നു, സ്‌ക്രീനിൽ എഴുതിയ അടിക്കുറിപ്പുകൾ വെച്ച് അത് മറയ്ക്കാനും ശ്രമിച്ചിട്ടുണ്ട്.
യഥാർത്ഥ അഭിമുഖം ഇക്കാര്യങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യുന്നില്ല. യഥാർത്ഥ എബിസി അഭിമുഖം കാലാവസ്ഥാ വ്യതിയാനവും കോവിഡ്-19 ഗൂഢാലോചന സിദ്ധാന്തങ്ങളും ചർച്ച ചെയ്യുന്നു. അഭിമുഖം Youtube-ൽ ലഭ്യമാണ്