ഇത് ഒരു പക്ഷേ യൂട്യൂബിലെ ഏറ്റവും വൈറൽ വീഡിയോകളിൽ ഒന്നായിരിക്കണം. വരണ്ട ഭൂമിയിൽ ആളുകൾ നിലത്തു കുഴിച്ച് മത്സ്യം കണ്ടെത്തുന്നതിന്റെ എണ്ണമറ്റ വീഡിയോകൾ ഉണ്ട്. എന്താണ് രഹസ്യം? ഇവ എങ്ങനെ മണ്ണിനടിയിൽ എത്തി? അവരെ അവിടെ കുഴിച്ചിട്ടതാണോ?
വിശദാംശങ്ങളിലേക്ക് കടക്കാം. ഈ വീഡിയോകളിൽ നിങ്ങൾ കാണുന്ന മത്സ്യം ക്യാറ്റ്ഫിഷ് ആണ്. നമ്മുടെ നാട്ടിലെ മുഷി. വരണ്ട കാലാവസ്ഥ അതിജീവിക്കാൻ കാറ്റ്ഫിഷിന് സവിശേഷമായ കഴിവുണ്ട്. വളരെ കുറഞ്ഞ ഓക്സിജൻ പരിതസ്ഥിതികളെ അതിജീവിക്കാൻ അവയ്ക്ക് കഴിയും. വെള്ളത്തിന് പുറത്ത് കുറെ നേരം കഴിയാനും ഇവയ്ക്ക് പറ്റും. suprabranchial അവയവത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്(catfish). അതിജീവനത്തിന്റെ ഭാഗമായി ചിലപ്പോൾ അവർ പുറത്തുവന്ന് കരയിലൂടെ മറ്റൊരു ജലാശയത്തിലേക്കും നീങ്ങാറുണ്ട്.
വരൾച്ചക്കാലത്ത്, മുമ്പ് ഇവ ജീവിച്ചിരുന്ന ജലാശയങ്ങൾ വരണ്ടുപോകുന്നു. ജലക്ഷാമം അതിജീവിക്കാൻ, ഇവ നനഞ്ഞ പ്രദേശങ്ങൾ തേടി പുറപ്പെടുന്നു. ചെറിയ കുളങ്ങളിലോ ആവശ്യത്തിന് വെള്ളമുള്ള ദ്വാരങ്ങളിലോ മാസങ്ങളോളം താമസിക്കാൻ ഇവയ്ക്ക് കഴിയും. തെക്കൻ യുഎസിലെ നൂഡിലിങ് ഒരു തരം മത്സ്യബന്ധനമാണ്. ഒരാൾ മത്സ്യത്തെ സ്വന്തം കൈ കൊണ്ട് തന്നെ പിടിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നൂഡ്‌ലിംഗ് കൂടുതലും ചെയ്യുന്നത് ഇത് പോലെ മുഷികൾ ജീവിക്കാൻ തിരഞ്ഞെടുത്ത ഏതേലും കുഴികളിൽ ആണ്.
ക്യാറ്റ്ഫിഷ് ഇനങ്ങൾ cutaneous respiration എന്ന പ്രക്രിയയിലൂടെയും ശ്വസിക്കുന്നു. ഇതിനായി, അവർ സ്വയം ചെളിയിൽ കുഴിച്ചിടുകയും മ്യൂക്കസ് സ്ലൈമിൽ ഒതുങ്ങുകയും അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഒരു വർഷമോ അതിൽ കൂടുതലോ അങ്ങനെ തുടരാൻ ഇവയ്ക്ക് കഴിയും. ചർമ്മത്തിലൂടെ ഓക്സിജൻ ആഗിരണം ചെയ്യുകയും ചെയ്യും. ഇങ്ങനെ ചതുപ്പിലോ ഉണങ്ങിയ നിലത്തോ കുഴിയിൽ ജീവിച്ചു പോകുന്ന ഈ മത്സ്യങ്ങളെ ആളുകൾ ചിലപ്പോൾ കുഴിച്ചെടുക്കുന്നു. കംബോഡിയയുടെയും സമീപ രാജ്യങ്ങളുടെയും ഭാഗങ്ങളിലാണ് ഇവ കൂടുതലും ചെയ്യുന്നത്.
ഇങ്ങനെ ഇല്ല വീഡിയോകളിൽ ചിലത് ചെളിയിൽ മത്സ്യങ്ങളെ കുഴിച്ചിട്ടാണ് എടുത്തിരിക്കുന്നതെങ്കിലും, ഈ വിദ്യ ക്യാറ്റ്ഫിഷുകളുടെ കാര്യത്തിൽ സത്യമാണ്. മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇത് പ്രയോഗിക്കുകയും ചെയ്യുന്നു.