സത്യമോ / കഥയോ? റൊണാൾഡ് ഓപ്പസിന്റെ ആത്മഹത്യ

Jun 24, 2020   Myth Vs Truth   Switch to English

സത്യമോ / കഥയോ? റൊണാൾഡ് ഓപ്പസിന്റെ  ആത്മഹത്യ

1994-ലെ റൊണാൾഡ് ഓപസിന്റെ ആത്മഹത്യ കഥ നിരവധി വെബ്‌സൈറ്റുകളിലും അച്ചടി പ്രസിദ്ധീകരണങ്ങളിലും ഇടം പിടിച്ചതാണ്, കൂടാതെ ഒരു ചരിത്രം പറയുന്ന കഥയുടെ പദവിയിലേക്ക് ഉയർന്ന ഒന്നാണ്. ഇത് ഒരു കടങ്കഥയായും, സങ്കീർണ്ണമായ ഒരു കൊലപാതകം അല്ലെങ്കിൽ ആത്മഹത്യ കഥയായും രേഖപ്പെടുത്തിയിട്ടുണ്ട്. പല ടിവി ഷോകളിലും സിനിമകളിലും ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, കഥ സത്യമാണോ?

ഇപ്പോൾ പ്രസിദ്ധമായ ആ കഥ ഇങ്ങനെ.

"1994 മാർച്ച് 23 ന് ഒരു മെഡിക്കൽ എക്‌സാമിനർ റൊണാൾഡ് ഓപസിന്റെ മൃതദേഹം വീക്ഷിക്കുകയും തലയ്ക്ക് വെടിയേറ്റതിനെത്തുടർന്ന് ഉണ്ടായ മരമാണ് എന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ പത്ത് നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് റൊണാൾഡ്‌ ചാടിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. താഴേക്കുള്ള വീഴ്ചയിൽ ഒൻപതാം നില കടന്നുപോകുമ്പോൾ, ഒരു ജനാലയിലൂടെ വന്ന വെടിയുണ്ട ഏൽക്കുകയും റൊണാൾഡ്‌ തൽക്ഷണം മരിക്കുകയും ചെയ്തു. ചില വിൻഡോ വാഷ് ചെയ്യുന്നവരെ സംരക്ഷിക്കുന്നതിനായി എട്ടാം നിലയിൽ ഒരു സുരക്ഷാ വല സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് കാരണം ആത്മഹത്യ ശ്രമം നടക്കുമായിരുന്നില്ല എന്നും വ്യക്തമായി.

സാധാരണഗതിയിൽ, ആത്മഹത്യ ചെയ്യാൻ ഒരാൾ ശ്രമിച്ചാൽ ആ ആൾ ഉദ്ദേശിച്ച രീതിയിൽ അല്ലെങ്കിൽ കൂടി, അയാൾ മരിച്ചാൽ അത് ആത്മഹത്യയായി നിർവചിക്കപ്പെടുന്നു. പക്ഷേ ഈ കേസിൽ ഒരു കാരണവശാലും അദ്ദേഹത്തിന്റെ ആത്മഹത്യാ ലക്ഷ്യം കൈവരിക്കില്ല എന്ന വസ്തുത കാരണം മെഡിക്കൽ എക്സാമിനർക്ക് ഇത് നരഹത്യയായി തോന്നി.

ഒൻപതാം നിലയിലെ വെടിയുതിർക്കപ്പെട്ട  മുറിയിൽ ഒരു വൃദ്ധനും ഭാര്യയും ആണ് താമസം എന്ന് കണ്ടെത്തി. ഇവർ തമ്മിൽ ഉള്ള ഒരു വഴക്കു കാരണം അയാൾ ഭാര്യയെ ഷോട്ട്ഗൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്കു വെച്ച് ഭാര്യയെ വേദി വെച്ചതെങ്കിലും അത് ഉന്നം തെറ്റി  റൊണാൾഡിനെ കൊല്ലുന്നു. വൃദ്ധൻ റൊണാൾഡിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണ്. എന്നാൽ തോക്കിൽ ഉണ്ട ഉള്ള കാര്യം അറിയിലായിരുന്നു എന്ന്  രണ്ടു പേരും പറഞ്ഞു. ലോഡ് ചെയ്യാത്ത ഷോട്ട്ഗൺ ഉപയോഗിച്ച് ഭാര്യയെ ഭീഷണിപ്പെടുത്തുന്നത് വൃദ്ധന്റെ ദീർഘകാല ശീലമായിരുന്നു. അവളെ കൊലപ്പെടുത്താൻ അയാൾക്ക് ആഗ്രഹമില്ല. ഇതിനാൽ റൊണാള്ഡിന്റെ മരണം ആകസ്മികമായി സംഭവിച്ചതായി തീരുമാനിച്ചു. ഈ അപകടത്തിന് ആറാഴ്ച മുമ്പ് അവരുടെ മകൻ ഷോട്ട്ഗൺ ലോഡ് ചെയ്തതായി കൂടുതൽ അന്വേഷണത്തിൽ ഒരു സാക്ഷ്യം ലഭിച്ചു. ആ അന്വേഷണത്തിൽ, തന്റെ സാമ്പത്തിക സഹായം വെട്ടിക്കുറച്ച അമ്മയെ കൊല്ലാൻ മകൻ ആണ് ഉണ്ട ലോഡ് ചെയ്തത് എന്ന് വ്യക്തമായി. റൊണാൾഡ് ഓപസിന്റെ മരണത്തിൽ മകന്റെ ഭാഗത്തുനിന്നുള്ള കൊലപാതകമായി കേസ്.

ഇനിയാണ് ട്വിസ്റ്റ്. കൂടുതൽ അന്വേഷണത്തിൽ ആ മകൻ റൊണാൾഡ് ഓപസ് തന്നെയാണ് എന്ന് അറിഞ്ഞു. അമ്മയെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതിൽ നിരാശനായി മാർച്ച് 23 ന് പത്ത് നില കെട്ടിടത്തിൽ നിന്ന് ചാടാൻ റൊണാൾഡ്‌ തീരുമാനിച്ചു. ഒൻപതാം നിലയിലെ വിൻഡോയിലൂടെ ഷോട്ട്ഗൺ വെടിയേറ്റ് റൊണാൾഡ്‌ കൊല്ലപ്പെട്ടു.

മെഡിക്കൽ എക്സാമിനർ ആത്മഹത്യയായി കേസ് അവസാനിപ്പിച്ചു.”

ഇത് ഒരു കഥ മാത്രമാണ് എന്നതാണ് സത്യം. 1987 ൽ ഡോൺ ഹാർപ്പർ മിൽസ് ഒരു വിരുന്നിലാണ് ഈ കഥ ആദ്യമായി പറയുന്നത്. അമേരിക്കൻ അക്കാദമി ഓഫ് ഫോറൻസിക് സയൻസസിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം അന്ന്. പിന്നീട് ഇത് പ്രചാരം നേടാൻ തുടങ്ങി, പലരും ഇത് ഒരു യഥാർത്ഥ സംഭവമായി കണക്കാക്കാൻ തുടങ്ങി. ഒരു നരഹത്യ അന്വേഷണത്തിൽ ഓരോ വഴി തിരിവുകളും  എങ്ങനെ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് കാണിക്കുന്നതിനുള്ള ഒരു കഥയായിട്ടാണ് താൻ ഈ കഥ പറഞ്ഞതെന്ന് എന്ന് മിൽസ് തന്നെ പിന്നീട് പ്രസ്താവിച്ചു.

ഈ കഥ 1994 ഓടെ ഇൻറർ‌നെറ്റിൽ‌ പ്രത്യക്ഷപ്പെട്ടു, ഈ ലേഖനത്തിൽ‌ പറഞ്ഞതിന്‌ സമാനമായ ആ കഥയാണ് വ്യാപകമായി പ്രചരിച്ചത്. 1994 ൽ നടന്ന ഒരു സംഭവമായി ഇത് ആൾക്കാരുടെ ഇടയിൽ  അറിയപ്പെടാൻ തുടങ്ങിയതും അന്ന് ആണ്.

source: വിക്കിപീഡിയ