ഒരു വീഡിയോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി പടർന്നു കൊണ്ടിരിക്കുകയാണ് . ‘King of Bahrain arrives in Dubai with his robot bodyguard fitted with 360 cameras and in built pistols’ എന്ന വിവരണത്തോടെയാണ് വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്യപ്പെടുന്നത്.
തിരക്കേറിയ സ്ഥലത്ത് ഒരാളെ 8 അടി റോബോട്ട് പിന്തുടരുന്നത് വീഡിയോയിൽ കാണാം.
വീഡിയോ യഥാർത്ഥമാണെന്ന് ഞങ്ങൾ കണ്ടെത്തി, പക്ഷേ സന്ദേശം വ്യാജമാണ്.
വീഡിയോയിലുള്ള വ്യക്തി ബഹ്‌റൈൻ രാജാവല്ല, റോബോട്ട് അംഗരക്ഷകനുമല്ല. വാസ്തവത്തിൽ ഇത് 2019 ഫെബ്രുവരിയിലെ ഒരു പഴയ വീഡിയോയാണ്. യുഎഇ പ്രതിരോധ ഷോ IDEX2019ൽ ചിത്രീകരിച്ച നിരവധി വീഡിയോകളിൽ ഒന്നാണ് ഈ വീഡിയോ. ഷോയിലെ ആകർഷണങ്ങളിലൊന്നാണ് ഈ റോബോട്ട്. റോബോട്ടിന്റെ പേര് ടൈറ്റൻ. ഇത് ലോകത്തിലെ ആദ്യത്തെ വിനോദ റോബോട്ട് ആണെന്ന് പറയപ്പെടുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ പൂർണ്ണമായും തനിയെ പ്രവർത്തിക്കാൻ കഴിയുന്ന റോബോട്ട് അല്ല. ആ 8 അടി ഉയരം ഉള്ള റോബോട്ട് ശരീരത്തിന്റെ ഉള്ളിൽ ഒരു മനുഷ്യൻ അതിനെ നിയന്ത്രിക്കാൻ ഇരിപ്പുണ്ട്. മുഴുവൻ വീഡിയോ നിങ്ങൾക്കു താഴെ കാണാം
ബ്രിട്ടീഷ് കമ്പനിയായ സൈബർസ്റ്റൈൻ റോബോട്ടുകൾ വികസിപ്പിച്ചെടുത്ത ഭാഗികമായി യാന്ത്രികമാക്കിയ റോബോട്ട് ആണ് ടൈറ്റാൻ. ലോകം ഒട്ടാകെ നിരവധി പ്രധാന പരിപാടികളിൽ ടൈറ്റൻ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആദ്യ രൂപം 2004 ലായിരുന്നു പുറത്തു വന്നത്. അതിനുശേഷം ടൈറ്റന്റെ നിരവധി പതിപ്പുകൾ വന്നിട്ടുണ്ട്.
ഔദ്യോഗിക ടൈറ്റൻ യൂട്യൂബ് ചാനൽ
TITAN വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഏതെങ്കിലും ഇവന്റിനായി ഈ റോബോട്ടിനെ ബുക്ക് ചെയ്യാം