ശരീരത്തിൽ പച്ചകുത്തി കഴിഞ്ഞാൽ രക്തം ദാനം ചെയ്യാൻ കഴിയില്ല എന്നൊരു അബദ്ധ ധാരണ പരക്കുന്നുണ്ട്. എന്താണ് അതിനു പിന്നിലെ സത്യാവസ്ഥ?
പച്ചകുത്തുക എന്ന് പറയുന്നത് കുത്തിവെയ്പ് എടുക്കുന്ന പോലെ തന്നെ ആണ്. പച്ചകുത്താനും സൂചി ഉപയോഗിക്കുന്നു. പച്ചകുത്തുമ്പോൾ മുറിവ് വഴി രക്തവും സൂചിയും തമ്മിൽ സമ്പർക്കം ഉണ്ടാകുന്നു. ഉപയോഗിക്കുന്ന സൂചി വേറെ ആരുടെ എങ്കിലും ശരീരത്തിൽ ഉപയോഗിച്ചതാണോ എന്ന് വ്യക്തമാക്കാതെ രോഗ പകർച്ചയുടെ സാധ്യത തള്ളിക്കളയാൻ ആകില്ല. ഈ രോഗപ്പകർച്ച വെളിച്ചത്തിൽ വരാൻ കുറച്ചു സമയം കാത്തിരിക്കുക തന്നെ വേണം. ഒരു നിബന്ധന ആയി ആശുപത്രികൾ പാലിക്കുന്ന കാര്യം പച്ചകുത്തി കഴിഞ്ഞാൽ 6 മാസം കാത്തിരിക്കുക എന്നുള്ളതാണ്. 6 മാസത്തിനുള്ളിൽ ഒരു തരത്തിലുള്ള രോഗവും വന്നില്ല എങ്കിൽ ആ രക്തം ശുദ്ധം ആണെന്ന് ഉറപ്പിക്കാൻ കഴിയും.
അതിനാൽ നിങ്ങൾ പച്ചകുത്തി കഴിഞ്ഞു 6 മാസം കഴിഞ്ഞാൽ നിങ്ങൾക്കു രക്തം ദാനം ചെയ്യാം.
അതുപോലെ തന്നെ 6 മാസത്തിനു മുന്നേ പച്ചകുത്തിയ ഒരാളുടെ രക്തം സ്വീകരിക്കുന്നതിൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല.
sources: Link