നിങ്ങളുടെ ഐസ് ക്രീം ശരിക്കും 'ഐസ് ക്രീം' ആണോ?

Jan 02, 2019   Myth Vs Truth   Switch to English

നിങ്ങളുടെ ഐസ് ക്രീം ശരിക്കും 'ഐസ് ക്രീം' ആണോ?

അടുത്ത തവണ നിങ്ങൾ ഐസ് ക്രീം കഴിക്കുമ്പോൾ ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. ഇത് ശരിക്കും ഐസ് ക്രീം ആണോ? അതോ ഫ്രോസൺ ഡെസ്സേർട്ട് ആണോ?

എന്താണ് ഇവ തമ്മിൽ ഉള്ള വ്യത്യാസം?

ഇവ തമ്മിൽ ഏറ്റവും വലിയ വ്യത്യാസം ഐസ് ക്രീം പാലിൽ നിന്നും ഫ്രോസൺ ഡെസ്സേർട്ട് വെജിറ്റബിൾ ഓയിലിൽ നിന്നുമാണ് ഉണ്ടാകുന്നത് എന്നതാണ്. ഇത് പാക്കേജിന്റെ പുറത്ത് എഴുതിയിട്ടുള്ള പേര് നോക്കിയാൽ എളുപ്പം മനസിലാക്കാം. Food Safety and Standards Authority of India(FSSAI) യുടെ നിർദ്ദേശ പ്രകാരം പാലിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് (10% എങ്കിലും പാൽ) മാത്രമാണ് ഐസ് ക്രീം എന്ന പേരിടാൻ കഴിയുക.

ഐസ് ക്രീം ആണോ ഫ്രോസൺ ഡെസ്സേർട്ട് ആണോ ആരോഗ്യത്തിന് നല്ലത് എന്നുള്ള തർക്കങ്ങൾ തീരുന്നില്ല. ചില പ്രമുഖ കമ്പനികൾ ഫ്രോസൺ ഡെസ്സേർട്ട് ഉണ്ടാക്കാൻ വനസ്പതി ഉപയോഗിക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു, എങ്കിലും കോടതിക്ക്  അങ്ങനെ ഒരു തെളിവും കിട്ടിയില്ല. ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചം എന്ന് തീർത്തു പറയാൻ ഒരു സ്രോതസ്സും ഞങ്ങൾക്ക് കിട്ടിയില്ല.

ഉപഭോക്താവ് എന്ന നിലക്ക് ഇവ തമ്മിൽ ഉള്ള വ്യത്യാസം നിങ്ങൾ  അറിഞ്ഞിരിക്കണം. അടങ്ങിയിട്ടുള്ള വസ്തുക്കളിൽ ഹാനീകരം ആയ വസ്തുക്കൾ(saturated fat, trans fat) ഉണ്ടോ എന്ന് നോക്കുക.

ഇവ രണ്ടും ഉത്പാദിപ്പിക്കുന്ന ചില പ്രമുഖ ബ്രാൻഡുകൾ താഴെ ചേർക്കുന്നു.

ഐസ് ക്രീം: Amul, Mother Dairy, Baskin Robbins, Movenpick(Nestle), Arun Ice Creams

ഫ്രോസൺ ഡെസ്സേർട്ട്: Walls, Cornetto, Cream Bell

Link