മാസ്ക് ധരിക്കുന്നത് വഴി നിങ്ങൾ പുറത്തു വിടുന്ന കാർബൺ ഡയോക്സൈഡ് വീണ്ടും ശ്വസിക്കുന്നത് ഹൈപ്പർക്യാപ്‌നിയയ്ക്ക് കാരണമാകുമെന്ന് ഒരു അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. കാർബൺഡൈഓക്സൈഡ് വിഷാംശത്തിന്റെ ലക്ഷണങ്ങളും ചിത്രം എന്നി പറയുന്നു, മാസ്കുകൾ ധരിക്കുന്നതുമായി ഇതിനെ കൂട്ടി വായിക്കുകയും ചെയ്യുന്നു. ഇതേ സന്ദേശം മറ്റ് ചിത്രങ്ങളും ഉപയോഗിച്ചും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇത് പൂർണമായും തെറ്റാണ്.
രക്തത്തിലെ അസാധാരണമായി ഉയർന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അവസ്ഥയാണ് ഹൈപ്പർക്യാപ്നിയ അല്ലെങ്കിൽ ഹൈപ്പർകാർബിയ. ഹൈപ്പോവെൻറിലേഷന് കാരണമാകുന്ന ഏതു കേസുകളിലും ശരീരത്തിൽ CO2 അടിഞ്ഞു കൂടും.
നമ്മുടെ ശരീരത്തിലെ സാധാരണ പ്രവർത്തനത്തിന്റെ ഒരു ഉപോൽപ്പന്നമാണ് CO2, ശ്വസനത്തിന്റെ ഭാഗമായി ശ്വാസകോശം അതിനെ പുറത്തേക്ക് തള്ളുന്നു. നമ്മുടെ ശ്വാസകോശത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയാത്തപ്പോൾ, ഉൽപാത്തിക്കപ്പെടുന്ന അത്രയും പുറത്തേക്ക് തള്ളിവിടാൻ കഴിയാതെ വരുന്നു. ഏതെങ്കിലും അസുഖമോ മെഡിക്കൽ അവസ്ഥയോ കാരണം ഇത് സംഭവിക്കാം.
അസാധാരണമായി ഉയർന്ന CO2 സാന്ദ്രത അടങ്ങിയ വായു ശ്വസിക്കുകയാണെങ്കിലും ഹൈപ്പർക്യാപ്നിയയും സംഭവിക്കാം എന്നത് ശരിയാണ്. ശ്വസിച്ചു പുറത്തു വിടുന്ന CO2 വീണ്ടും ശ്വസിക്കുന്നതിലൂടെയും ഇത് സംഭവിക്കാം.
പക്ഷേ, മാസ്ക് ധരിക്കുന്നത് ഒരു തരത്തിലും ഹൈപ്പർക്യാപ്നിയയുമായി ബന്ധപ്പെട്ടിട്ടില്ല. മാസ്കുകൾ ശ്വസിക്കാൻ കഴിയുന്ന മെറ്റീരിയലാണ്, മാത്രമല്ല വായു കടന്നുപോകുന്നത് ഒരു തരത്തിലും തടയുന്നുമില്ല. പുതുതായി മാസ്ക് ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ചില അസ്വസ്ഥതകൾ ഉണ്ടാകാം, പക്ഷേ ഇത് ഒരു തരത്തിലും ശ്വസനത്തെ തടയുന്നില്ല. മാസ്ക് ധരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന വായുവിൽ ഓക്സിജന്റെ അളവ് മതിയാകുന്നതാണ്.
ഇതിനും വളരെ മുമ്പുതന്നെ, നിരവധി നഴ്‌സുമാരും മലിനമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന ആളുകളും ദിവസവും മണിക്കൂറുകളോളം പതിവായി മാസ്ക് ധരിക്കുന്നുണ്ടെന്നും നാം മനസ്സിലാക്കണം. മേൽ സൂചിപ്പിച്ച ഒരു സംഭവങ്ങളും റിപ്പോർട്ടുചെയ്തിട്ടില്ല.
മാസ്‌ക് ധരിക്കുന്നതിന് ഹൈപ്പർക്യാപ്‌നിയയുമായി ബന്ധപ്പെട്ട അടിക്കുറിപ്പ് ഉൾപ്പെടുത്തുന്നതിന് മുകളിലുള്ള ചിത്രം എഡിറ്റുചെയ്യുകയാണ് ഉണ്ടായത്. യഥാർത്ഥ ചിത്രം കാർബൺ ഡൈ ഓക്സൈഡ് വിഷാംശത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ, അത് നേരിട്ട് വിക്കിപീഡിയയിൽ നിന്ന് എടുത്തതാണ്.
മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കുറച്ച് മണിക്കൂറിലധികം ഫെയ്‌സ് മാസ്ക് ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെങ്കിലും, ഹൈപ്പർക്യാപ്‌നിയ അവയിലൊന്നല്ല.