ഫൈസറിന്റെത് എന്ന് തോന്നിക്കുന്ന കൊറോണ വൈറസ് വാക്സിൻ വേപ്പറൈസറിന്റെ ചിത്രം ലോകമാകെ പറക്കുകയാണ്. കൂടെ ചോദ്യങ്ങളും. ചിത്രത്തിൽ കാണിച്ചിരിക്കുന്ന പാക്കേജിംഗിന് ഫൈസറിന്റെ ലോഗോ ഉണ്ട് കൂടാതെ ഉൽപ്പന്നത്തിന്റെ പേര് ‘കൊറോണ വൈറസ് വാക്സിൻ VAPORIZER CARTRIDGE’ എന്നും കൃത്യമായി കാണാം. ഇത് സത്യമാണോ?
ഇത് സത്യമല്ല. ഉൽപ്പന്ന ബ്രാൻഡിംഗ് ഒരു തമാശയായി മാത്രം ആരോ സൃഷ്ടിച്ചതാണെന്ന് തോന്നുന്നു.
Covid vaccine available pic.twitter.com/gSo7J4OtvW
— james (@jamesaguilarjr) December 20, 2020
‘വേപ്പ്’ എന്നും അറിയപ്പെടുന്ന ഈ വേപ്പറൈസർ സാധാരണയായി പുകയില മുതലായ വസ്തുക്കൾ ബാഷ്പീകരിച്ചു ശ്വസിക്കാൻ ആണ് ഉപയോഗിക്കാറ്.(wiki)
ഫൈസർ ഇങ്ങനെ ഒരു യന്ത്രം ഉപയോഗിച്ച് ശ്വസിക്കാൻ കഴിയുന്ന വാക്സിൻ നിർമ്മിച്ചിട്ടില്ല. വാക്സിൻ മനുഷ്യനിൽ ഉപയോഗിക്കാൻ ഉള്ള ഒരേയൊരു പ്രക്രിയ അത് കൈയിലെ പേശികളിലേക്ക് കുത്തിവയ്ക്കുക എന്നതാണ് (cdc website). ഒരു വ്യക്തിക്ക് 2 ഡോസുകൾ, കുറഞ്ഞത് 21 ദിവസമെങ്കിലും ഇടവിട്ട് നൽകേണ്ടതുണ്ട്.
ചിത്രം കൂടുതലും വിനോദത്തിനായി മാത്രം പങ്കിട്ടതാണ്. എന്നിരുന്നാലും ഇത് ഒരു വസ്തുതയായി ചിലർ എങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. കുറെയേറെ പേർക്ക് തമാശയായി തോന്നിയത് 'ചൈനയിൽ നിർമ്മിച്ചത്' എന്ന അതിലെ അടിക്കുറിപ്പ് ആണ്.