അമേരിക്കൻ സൈന്യം വെടിവെച്ചിട്ട അജ്ഞാത ആകാശ പേടകങ്ങൾ ആയിരുന്നു കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയം. ഈ പറക്കുന്ന വസ്തുക്കളുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നു. പ്രചരിക്കുന്ന വീഡിയോകളിലൊന്നിൽ പ്രസിഡന്റ് ജോ ബൈഡൻ ഇവ അന്യഗ്രഹ ജീവികളാണെന്ന് സ്ഥിരീകരിക്കുന്ന ഒന്നാണ്.
Tik Tok-ൽ പങ്കിട്ട 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ, ബൈഡൻ പറയുന്നത് കേൾക്കാം “നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അജ്ഞാതമായ നിരവധി പറക്കുന്ന വസ്തുക്കൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കാൻ ആണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്. ഇവയുടെ യഥാർത്ഥ ഉത്ഭവം പൂർണ്ണമായി നിർണ്ണയിക്കപ്പെടേണ്ടതുണ്ടെങ്കിലും, ഇവർ അന്യഗ്രഹ സ്വഭാവമുള്ള സന്ദർശകരാകാൻ വളരെയേറെ സാധ്യതയുണ്ടെന്ന് എഫ്ബിഐ എന്നെ അറിയിച്ചിരിക്കുന്നു.
വീഡിയോ ഡിജിറ്റലായി കൃത്രിമം ചെയ്യപ്പെട്ടതാണ്. പ്രസിഡൻറ് ജോ ബൈഡനിൽ നിന്നുള്ള മറ്റൊരു പ്രസ് മീറ്റിംഗിന്റെ ദൃശ്യങ്ങളുടെ മുകളിൽ സൃഷ്‌ടിച്ച ഓഡിയോയാണിതെന്ന് വേണം മനസിലാക്കാൻ. വെടിയേറ്റ് വീഴ്ത്തിയ ആകാശ വസ്‌തുക്കൾക്ക് പിന്നിൽ അന്യ ഗ്രഹ ജീവികളുടെ പ്രവർത്തനങ്ങളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി സ്ഥിരീകരിച്ചു കഴിഞ്ഞു(source)