ഇലോൺ മസ്‌ക്, ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് വഴി ബിറ്റ്‌കോയിൻ തട്ടിപ്പ്

Jul 15, 2020   Fake News   Switch to English

ഇലോൺ  മസ്‌ക്, ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് വഴി ബിറ്റ്‌കോയിൻ  തട്ടിപ്പ്

ബുധനാഴ്ച വൈകുന്നേരം, നിരവധി പ്രശസ്ത വ്യക്തികളുടെ ട്വിറ്റർ അക്കൗണ്ടുകൾ  ബിറ്റ് കോയിൻ തട്ടിപ്പു ശ്രമത്തിന്റെ ഭാഗമായി ഹാക്ക് ചെയ്യപ്പെട്ടു. ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്‌ക്, മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ്, ആമസോൺ സ്ഥാപകനും സംരംഭകനുമായ ജെഫ് ബെസോസ്, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡൻ എന്നിവരുൾപ്പെടെ നിരവധി ട്വിറ്റർ അക്കൗണ്ടുകൾ ചുവടെയുള്ള സന്ദേശം പോസ്റ്റുചെയ്യുന്നത് കണ്ടു.

“എന്റെ BTC വിലാസത്തിലേക്ക് അയക്കുന്ന എല്ലാ പേയ്‌മെന്റുകളും ഞാൻ ഇരട്ടിയാക്കുന്നു. നിങ്ങൾ $ 1000 അയയ്ക്കുക, ഞാൻ $2000 തിരികെ അയക്കും ”

ഈ സന്ദേശങ്ങളിൽ ചിലത് COVID യുടെ പ്രയാസങ്ങൾക്ക് ആശ്വാസമാണെന്ന് അവകാശപ്പെട്ടു. ക്രിപ്‌റ്റോ കറൻസി അയയ്‌ക്കാൻ സന്നദ്ധരായ പ്രേക്ഷകർക്ക് പോസ്റ്റിനൊപ്പം ഒരു ബിറ്റ്കോയിൻ വിലാസവും ഉണ്ടായിരുന്നു.

ഈ സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ട്വിറ്റർ വെരിഫൈഡ് അക്കൗണ്ടുകൾ തന്നെ ഉന്നം വെച്ച് കൊണ്ടുള്ള തട്ടിപ്പു ആയിരുന്നു ഇത്. സംഭവം ട്വിറ്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എല്ലാ ട്വീറ്റുകളും കുറച്ചു നിമിഷങ്ങൾ എങ്കിലും ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഓരോ അക്കൗണ്ടിലും ഉണ്ടായിരുന്നു.

 

ശതകോടീശ്വരൻ നിക്ഷേപകനായ വാറൻ ബഫെറ്റ്, ധനകാര്യ സേവനങ്ങളുടെ ഔദ്യോഗിക  അക്കൗണ്ടുകൾ ആയ  ക്യാഷ് ആപ്പ്, റിപ്പിൾ, ബിനാൻസ്, കോയിൻബേസ് തുടങ്ങിയവയും ഹാക്ക് ചെയ്യപ്പെട്ട മറ്റു അക്കൗണ്ടുകളിൽ ഉൾപ്പെടുന്നു.

ആപ്പിൾ, ഉബർ തുടങ്ങിയ കമ്പനികളുടെ അക്കൗണ്ടുകളും ഈ സൈബർ ആക്രമണത്തിന്റെ ഇരകളാണ്.

 

എല്ലാ അക്കൗണ്ടുകളിലേക്കും പ്രവേശനം ട്വിറ്റർ നിയന്ത്രിച്ചിട്ടുണ്ട്.