Myth: ടൂത്ത്പേസ്റ്റിലെ വിവിധ വർണ്ണരേഖകൾ അതിലെ പതാർത്ഥങ്ങളുടെ ഉള്ളടക്കം ആണ് കാണിക്കുന്നത്.
ഇത് ലോകത്തിൽ ഏറ്റവും കൂടുതൽ പടർന്നു പിടിച്ച ഒരു വിശ്വാസങ്ങളിൽ ഒന്നാണ്. ഇൻറർനെറ്റിൽ ഈ വിശ്വാസത്തെ സ്ഥിരീകരിക്കുന്ന കുറേ അധികം ലേഖനങ്ങളും വിഡിയോകളും ഉണ്ട്.
ഇതിൽ പറയുന്ന പ്രകാരം ട്യൂബിൽ കറുത്ത വര ആണെങ്കിൽ അത് ഉണ്ടാക്കിയിരിക്കുന്നത് രാസപദാർത്ഥങ്ങൾ വെച്ചാണത്രെ. വര ചുവപ്പ് ആണെങ്കിൽ അതിൽ അടങ്ങിയിരിക്കുന്നത് രാസപദാർത്ഥങ്ങളുടെ ഒപ്പം നൈസര്ഗ്ഗികമായ ചേരുവകൾ ആണ്. ഇനി ഇപ്പൊ വര നീല ആണെങ്കിൽ അതിൽ ഉള്ളത് നൈസര്ഗ്ഗികമായതും ഔഷധ ചേരുവകളും ആണ്. ഇനി അഥവാ വര പച്ച ആണെങ്കിൽ, അതിൽ അടങ്ങിയിരിക്കുന്നത് മൊത്തം നൈസര്ഗ്ഗികമായ ചേരുവകൾ ആണത്രേ.
എന്താണ് സത്യം? മുകളിൽ പറയുന്നത് ശുദ്ധ നുണ ആണ്. ഇതിനു പേസ്റ്റിന്റെ ഉള്ളിലെ പതാർത്ഥങ്ങളുമായി യാതൊരു ബന്ധവും ഇല്ല. ഒന്ന് ചിന്തിച്ചു നോക്കിയാൽ എന്താണ് രാസപദാർത്ഥം? രാസപദാർത്ഥങ്ങൾ എല്ലാം ഹാനികരം ആണ് എന്നൊരു അബദ്ധ ധാരണയെ ചുറ്റി ആണ് ഈ ഒരു വാചകം നില്കുന്നത്. ഒട്ടു മിക്ക ഔഷധങ്ങളും രാസപദാർത്ഥങ്ങൾ അല്ലെ? രാസപദാർഥാങ്ങൾ ഭൂമിയിൽ പ്രകൃതിദത്തമായും ഉണ്ടാകാറില്ലേ? അപ്പോൾ ഈ അവകാശപ്പെടുന്ന രീതിയിൽ പദാർത്ഥങ്ങളെ വേർതിരിക്കുന്നത് തന്നെ ബുദ്ധിമുട്ട് ആണ്.
ടൂത്ത്പേസ്റ്റിലെ വിവിധ വർണ്ണരേഖകളുടെ ഉപയോഗം അവ പായ്ക്ക് ചെയ്ത കമ്പനിയിൽ മാത്രം ആണ്. പായ്ക്ക് ചെയ്യുന്ന യന്ത്രത്തിന് ഓർ ട്യൂബ് ഇവിടെ അവസാനിക്കണം എന്നുള്ളതിന്റെ വെറും ഒരു അടയാളം മാത്രം ആണ് ഈ വര. അത് ഏതു നിറവുമായിക്കൊള്ളട്ടെ.
അടുത്ത തവണ ടൂത്ത്പേസ്റ്റിലെ ചേരുവകൾ അറിയണമെങ്കിൽ ട്യൂബിനു പുറത്തു എഴുതിയ പദാർത്ഥങ്ങളുടെ പട്ടിക നോക്കുന്നത് തന്നെ ആകും നല്ലത്.
പ്രമുഖ ടൂത്തപേസ്റ്റ് ഉത്പാദകർ ആയ കോൾഗേറ്റ് അവരുടെ വെബ്സൈറ്റിൽ ഇത് സ്ഥിരീകരിക്കുന്നു.article_link