ആംസ്റ്റർഡാം: ഒരു ദിവസത്തേക്ക് മാത്രമുള്ള വിവാഹം. സത്യം നോക്കാം.

Dec 04, 2020   Myth Vs Truth   Switch to English

ആംസ്റ്റർഡാം: ഒരു ദിവസത്തേക്ക് മാത്രമുള്ള വിവാഹം. സത്യം നോക്കാം.

ആരെയെങ്കിലും വിവാഹം കഴിക്കുക, അതും വെറും ഒരു ദിവസത്തേക്ക്, മധുവിധു ആസ്വദിക്കുക, എന്നിട്ടു കൈ കൊടുത്തു പിരിയുക. എന്ത് രസകരമായ ആചാരം, അല്ലെ? അതാണ് ആംസ്റ്റർഡാമിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. ഇത് ഒരു വ്യാജ വാർത്തയല്ലെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

പക്ഷേ, സംഭവം നിങ്ങൾ കരുതുന്ന പോലെ അല്ലന്നേ ഒള്ളു.

‘ഒരു ദിവസത്തേക്ക് ഒരു ആംസ്റ്റർഡാമറെ വിവാഹം ചെയ്യുക’ എന്ന പരിപാടി 2019-ൽ ആരംഭിച്ചതാണ്. ഈ ആശയം ‘അൺടൂറിസ്റ്റ് ആംസ്റ്റർഡാം' എന്ന സംരംഭത്തിന്റെ ഭാഗമാണ്. നിങ്ങൾ കരുതിയത് പോലെ, ഇത് കൂടുതൽ വിനോദ സഞ്ചാരികളെ കൊണ്ടുവരുന്നതിനല്ല, മറിച്ച് ആംസ്റ്റർഡാമിലെ വിനോദ സഞ്ചാരികളുടെ ദിനചര്യ ഒന്ന്  മാറ്റി നോക്കുന്നതിനാണ്.

നെതർലൻഡിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ  ജനസംഖ്യ ഒരു ദശലക്ഷം ആണ്. 2018 ൽ ഏകദേശം 19 ദശലക്ഷം സഞ്ചാരികളാണ് ആംസ്റ്റർഡാമിൽ വന്നത്. വിനോദസഞ്ചാരികളുടെ കൂടുതലിൽ വളരെയധികം കഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് ആംസ്റ്റർഡാം. തിരക്കേറിയ പൊതു സ്ഥലങ്ങളൂം, കനാലുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പ്രദേശവാസികളുടെ സാമൂഹിക ഒറ്റപ്പെടൽ എന്നിവ ഒകെ ഇതിന്റെ ഭവിഷ്യത്തുകളാണ്. വിനോദസഞ്ചാരികളെ അവരുടെ മധുവിധുവിന്റെ ഭാഗമായി കൂടുതൽ ഉപകാരപ്രദമായ ടൂറിസം പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുകയാണ് ‘അൺടൂറിസ്റ്റ് പ്രസ്ഥാന’ത്തിന്റെ ഉദ്ദേശം.

വ്യാജ വിവാഹത്തിന് ശേഷം, ദമ്പതികൾക്ക് അധികം ആരും പോകാത്ത ചില സ്ഥലങ്ങളും ചില അനുഭവങ്ങളും കിട്ടും. അവയിൽ ചിലത് കനാലിലെ യാത്രയോടൊപ്പം പ്ലാസ്റ്റിക് പിടുത്തം, നാട്ടുകാരുമായി ഒത്തു ചിരിക്കുക, ഒരു പ്രാദേശിക കർഷകനെ പറമ്പിൽ സഹായിക്കുക എന്നിവയാണ്. ഈ ഓരോ അനുഭവ യാത്രകളുടെയും മുഴുവൻ പട്ടികയും മറ്റ് വിവരങ്ങളും ഇവിടെ ലഭ്യമാണ്- untouristguide

അവരുടെ സൈറ്റിൽ തന്നെ പറഞ്ഞിരിക്കുന്നത് പോലെ, ‘ഇത് ഒരു എസ്കോർട്ട് സേവനമോ ഡേറ്റിംഗ് വെബ്സൈറ്റോ അല്ല’. വിനോദസഞ്ചാരികളെ സ്ഥിരം ടൂറിസ്റ്റ് യാത്രയുടെ പാതയിൽ നിന്ന് മാറ്റുകയും അവർ പ്രാദേശിക സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുക എന്ന് ഉറപ്പുവരുത്തുക ആണ്  ലക്ഷ്യം, അതേസമയം നൂതനമായ ഈ പരിപാടി വഴി സഞ്ചാരികൾക്കു അല്പം സന്തോഷവും നൽകാനും സാധിക്കും.